home-old


 
   


















തിരുവനന്തപുരം ജില്ലയില്‍ വാമനപുരം കളമച്ചല്‍ ആസ്ഥാനമായി 1956 ല്‍ പ്രവര്‍ത്തനരംഭിച്ച് ഇന്ന് പ്രദേശത്തെ സാംസ്കാരിക-വിദ്യാഭ്യാസ മേലകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രസ്ഥാനമാണ്‌ നേതാജി സ്മാരക ഗ്രന്ഥശാല & ചാരിറ്റബിള്‍ സൊസൈറ്റി. വൈവിധ്യങ്ങളായ പരിപാടികളും പരിശീലങ്ങളും  ബോധവല്‍കരണ ക്ലാസ്സുകളും ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളുമായി പ്രദേശത്തെ ദൈനംദിന ജീവിതത്തില്‍ ഇഴുകിചേര്‍ന്നിരിക്കുകായണിന്നീ സ്ഥാപനം.
മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി എ ഗ്രേഡ് ലേക്ക് ഉയര്‍ത്തപ്പെട്ട ഈ സ്ഥാപനം കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചുവരുന്നു.  
9000ല്‍ പരം പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിക്ക് പുറമേ 7 വര്‍ത്തമാന പത്രങ്ങളും 34 ആനുകാലികങ്ങളും 7 ബാല പ്രസിദ്ധീകരണങ്ങളുമുള്ള റീഡിംഗ് റൂം, സി. ഡി. റഫറന്‍സ് ലൈബ്രറി, കമ്പ്യൂട്ടര്‍ - ഇന്റര്‍നെറ്റ്‌ സൗകര്യം, സ്കാനർ, പ്രിൻറർ, കോണ്‍ഫറന്‍സ് ഹാള്‍, മിനി ആഡിറ്റോറിയം, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, കുട്ടികളുടെ വായനാമൂല തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാംതന്നെ ഇവിടെ ലഭ്യമാണ് .