News

 



                                                                         2025                                                               

ഭഗവത്സേനന്‍ പുരസ്‌കാരം
റഫറന്‍സ് ലൈബ്രറി ഉത്ഘാടനം
2025 ജനുവരി 11

ഒമ്പതാമത് ഭഗവത് സേനൻ പുരസ്കാര സമർപ്പണവും റഫറൻസ് ലൈബ്രറി രണ്ടാംഘട്ടം പ്രവർത്തന ഉദ്ഘാടനവും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ജി. കോമളം, നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ കാഞ്ഞിരംപാറ മോഹനൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. വി. കെ. മധു പുരസ്കാരം ഏറ്റുവാങ്ങി സംസാരിച്ചു. അക്ഷരമുറ്റം സംസ്ഥാനതല തലത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാമത് എത്തിയ കുമാരി നിള റിജു, കെ. എസ്. ആർ. ടി. സി. ബസ് മോഡലിങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അച്ചീവർ ആയി പ്രശസ്തനായ ശ്രീ. ദിലീപ് പി. എസ്. എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഗ്രന്ഥശാല നടത്തിവന്ന നൃത്തം, ചെണ്ടവാദ്യം എന്നീ ക്ലാസുകളിലെ പഠിതാക്കള്‍ക്കും അധ്യാപകർക്കുമുള്ള ഉപഹാര സമർപ്പണവും നടന്നു. 


                                                             2024                                                          

പ്രതിഭാസംഗമം 2024
2023 ഓഗസ്റ്റ്‌ 18


SSLC, PLUS 2 ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്ക്കു‍ള്ള   അവാർഡ് വിതരണം നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ കാഞ്ഞിരംപാറ മോഹനൻ  ഉദ്ഘാടനം ചെയ്തു.  വാമനപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ എസ് കെ  ലെനിൻ, വാമനപുരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബി സന്ധ്യ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സുനൈദ സലിം, കളമച്ചൽ കൈത്തറി പ്രസിഡൻറ് ശ്രീ. ജി മധു, വനിതാവേദി കൺവീനർ ശ്രീമതി എസ് ശ്യാമള, കമ്മിറ്റി അംഗം ശ്രീമതി അമൃത എന്നിവർ സംബന്ധിച്ചു.

വിജ്ഞാന വിനോദ യാത്ര - മെയ്‌ 18

കുട്ടികൾക്കായി സംഘടിപ്പിച്ച പഠന വിനോദ യാത്രയിൽ 48 കുട്ടികൾ പങ്കെടുത്തു. ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് സന്ദർശിച്ചു.

ഗ്രന്ഥപ്പുരയിലെ മാമ്പഴക്കാലം - 2024 - മാജിക്‌  ക്ലാസ്
2023 മെയ്‌ 8

പ്രശസ്ത മജീഷ്യനും മാജിക് അക്കാദമിയിലെ അധ്യാപകനുമായ ശ്രീ. ഡാരിയസ് നയിച്ച തുടർക്ലാസ് ആയിരുന്നു ഇത്.

ഗ്രന്ഥപ്പുരയിലെ മാമ്പഴക്കാലം - 2024 - ധ്യവേനലവധിക്കാല പരിപാടികളുടെ ഉദ്ഘാടനം



                                                             2023                                                          

കളിമുറ്റം 2023 - സമാപനം 
2023 ജൂൺ 18 
2023 വർഷത്തെ മധ്യവേനൽ അവധിക്കാല പരിപാടികളുടെ സമാപന സമ്മേളനം വാമനപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ എസ് കെ ലെനിൻ നിർവഹിച്ചു. ഇത്തവണത്തെ അവധിക്കാല വായനോത്സവം വിജയികൾക്കുള്ള സമ്മാനദാനവും അവധിക്കാല പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് ഉപഹാരങ്ങളും ഇതോടൊപ്പം നൽകി.

പ്രതിഭാസംഗമം 2023
2023 ജൂണ്‍ 11


SSLC, PLUS 2 ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്ക്കു‍ള്ള   അവാർഡ് വിതരണം വാമനപുരം ബ്ലോക്ക്‌  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ എസ്. എം. റാസി ഉത്ഘാടനം ചെയ്തു. നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ കാഞ്ഞിരംപാറ മോഹനൻ, വാമനപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ എസ് കെ  ലെനിൻ, വാമനപുരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബി സന്ധ്യ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സുനൈദ സലിം, കളമച്ചൽ കൈത്തറി പ്രസിഡൻറ് ശ്രീ. ജി മധു, വനിതാവേദി കൺവീനർ ശ്രീമതി എസ് ശ്യാമള, കമ്മിറ്റി അംഗം ശ്രീ പി എസ് സജീവ്  എന്നിവർ സംബന്ധിച്ചു.

കളിമുറ്റം 2023 - മാജിക്‌  ക്ലാസ്
2023 മെയ്‌ 14

പ്രശസ്ത മജീഷ്യനും മാജിക് അക്കാദമിയിലെ അധ്യാപകനുമായ ശ്രീ. ഡാരിയസ് നയിച്ച തുടർക്ലാസ് ആയിരുന്നു ഇത്.

കളിമുറ്റം - 2023
വിജ്ഞാന വിനോദ യാത്ര - മെയ്‌ 12

കുട്ടികൾക്കായി സംഘടിപ്പിച്ച പഠന വിനോദ യാത്രയിൽ 38 കുട്ടികൾ പങ്കെടുത്തു. രാവിലെ ആറുമണിക്ക് ഗ്രന്ഥശാല പ്രസിഡൻറ് ഫ്ലാഗ് ഓഫ് ചെയ്ത യാത്ര ആദ്യം കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കര ഡാം സന്ദർശിച്ച ശേഷം 86 MLD വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് പ്രവർത്തനം ഉദ്യോഗസ്ഥർ വിശദീകരിച്ചു. തുടർന്ന് നെയ്യാർ ഡാം, ക്രോക്കോഡയിൽ പാർക്ക് എന്നിവ സന്ദർശിച്ച ശേഷം പത്മനാഭപുരം കൊട്ടാരത്തിലെത്തി. തുടർന്ന്  ഉച്ചഭക്ഷണശേഷം കന്യാകുമാരി  വിവേകാനന്ദ സ്മാരകം,  തിരുവള്ളൂർ പ്രതിമ, ബോട്ടിംഗ് എന്നിവയ്ക്ക് ശേഷം അസ്തമയത്തോടൊപ്പം ബീച്ചിൽ ഉല്ലസിച്ച ശേഷം രാത്രി തിരികെയെത്തി. സുരക്ഷിതത്വത്തിനായി  ഗ്രന്ഥശാലാ പ്രവർത്തകരുടെ മേൽനോട്ടത്തിലുള്ള 7 ടീമുകളായി തിരിച്ചായിരുന്നു യാത്ര സംഘടിപ്പിച്ചത്. 

കളിമുറ്റം 2023 - നാടക പരിശീലന ക്ലാസ്
2023 മെയ്‌ 7

നാലാമത് ക്ലാസ് നയിച്ചത് പ്രസിദ്ധ നാടക സംവിധായകനും അഭിനേതാവും നാടക രചയിതാവുമായ ശ്രീ ഷെരീഫ് പാങ്ങോട് ആണ്. ഒരു നാടകം എങ്ങനെ രൂപപ്പെടുന്നു എന്നതിൻറെ തുടക്കം മുതൽ നാടക അവതരണം വരെയുള്ള വിവിധ ഘട്ടങ്ങൾ കുട്ടികളെ പരിശീലിപ്പിച്ച് അവർ തന്നെ അവതരിപ്പിച്ച ലഘു നാടകത്തോടെ സമാപിച്ചു. ഒരു പകല്‍ മുഴുവൻ നീണ്ടുനിന്ന ഈ പരിപാടി വാമനപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ എസ് കെ ലെനിൻ ഉദ്ഘാടനം ചെയ്തു.

കളിമുറ്റം 2023
ലോകത്തെ മാറ്റിമറിക്കുന്ന എമർജിങ് ടെക്നോളജി
2023 ഏപ്രില്‍ 30

മൂന്നാമത് ക്ലാസ് തിരുവനന്തപുരം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ സിസ്റ്റം സൂപ്പർവൈസർ ശ്രീ സജീവ് പി എസ് നയിച്ചു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾ നമ്മുടെ ദൈനംദിന ജീവിതത്തെ മാറ്റിമറിക്കുന്ന വരുംനാളുകളിൽ, വിദ്യാർത്ഥികളും യുവജനങ്ങളും മനസ്സിലാക്കിയിരിക്കേണ്ട വിവിധ സാങ്കേതിക വിദ്യകളെ പറ്റി വിശദീകരിച്ചു.

"കളിമുറ്റം-2023"- ചിത്ര രചനാ ക്ലാസ്
2023 ഏപ്രില്‍ 16

മധ്യവേനലവധിക്കാല പരിപാടിയിലെ രണ്ടാമത് ക്ലാസ് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ (ഇൻ ചാർജ്) പ്രൊഫസർ വാമനപുരം ഷാജി നയിച്ചു. ചിത്രരചനയുടെ അടിസ്ഥാനപാഠങ്ങൾ വിവരിക്കുന്ന ക്ലാസ് ആയിരുന്നു 

"കളിമുറ്റം-2023" മധ്യവേനലവധിക്കാല പരിപാടികളുടെ ഉദ്ഘാടനം
2023 ഏപ്രിൽ 9 
2023 വർഷത്തെ മധ്യവേനൽ അവധിക്കാല പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവി ശ്രീ. രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. തുടർന്ന്, മലയാള സാഹിത്യ മേഖലയിലെ വിവിധ ആസ്വാദ്യ തലങ്ങളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോയി. മികച്ച അനുഭവങ്ങൾ കുട്ടികൾക്ക് നൽകിയ പരിപാടിയായിരുന്നു.  

നേത്രപരിശോധനാ ക്യാമ്പ്‌
2023 മാര്‍ച്ച്‌ 26


ഗ്രന്ഥശാലയും ആറ്റിങ്ങൽ അഹല്യ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ നേത്ര പരിശോധന ക്യാമ്പിൽ പ്രദേശത്തെ 113 പങ്കെടുത്ത് നേത്രപരിശോധനയും ആവശ്യമായവർക്ക് തുടർച്ചയും നിർദ്ദേശിച്ചു. വാമനപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉദ്ഘാടനം ചെയ്ത ക്യാമ്പ്‌  രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു. 

ഭഗവത്സേനന്‍ പുരസ്‌കാരം -2023
2023 മാര്‍ച്ച്‌ 5

എട്ടാമത് ഭഗവത് സേനൻ പുരസ്കാരം സുപ്രസിദ്ധ കാഥികൻ ശ്രീ അയിലം ഉണ്ണികൃഷ്ണന് ബഹു രാജ്യസഭാ എംപി ശ്രീ അഡ്വ. എ  എ റഹീം സമർപ്പിച്ചു. ഇന്നാട്ടുകാരൻ കൂടിയായ ശ്രീ ഉണ്ണികൃഷ്ണന് ആദരവ് നൽകുന്ന ചടങ്ങിൽ  250 -ല്‍ പരം നാട്ടുകാരും അഭ്യുദയകാംക്ഷികളും ഒത്തുകൂടി,  കോവിഡ് കാല ആലസ്യത്തിൽ നിന്നുണർന്ന, ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയായിരുന്നു.

എൻകറേജ്മെൻറ് പ്രോഗ്രാം 
2023 ജനുവരി 3 ജനുവരി 2 

എസ്എസ്എൽസി പ്ലസ് ടു മറ്റു മത്സരപരീക്ഷകൾ എന്നിവയെ നേരിടാൻ ഒരുങ്ങുന്ന വിദ്യാർഥികൾക്ക് മാനസിക പിരിമുറുക്കം ഇല്ലാതാക്കി മികച്ച രീതിയിൽ പരീക്ഷയെ നേരിടുന്നതിന് വിദ്യാർത്ഥികളെയും സർവ്വോപരി അവരുടെ രക്ഷിതാക്കളെയും സജ്ജരാക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ള ക്ലാസ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷണൽ ട്രെയിനർ, ഉന്നത വിദ്യാഭ്യാസ റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രശസ്തനായ ഡോക്ടർ ബി സുനിൽ രാജ് നയിച്ചു. വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ നിരവധി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയങ്ങൾ ദൂരീകരിച്ചു.

                                                      2022                                                        

പ്രതിഭാസംഗമം 2022
2022 ജൂലൈ 6

SSLC, PLUS TWO ഉന്നത വിജയം കൈവരിച്ചവർക്കുള്ള അവാർഡ് വിതരണം, അവശത അനുഭവിയ്ക്കുന്ന 5 നെയ്ത്ത്തൊഴിലാളികള്‍ക്ക് കളമച്ചല്‍ രേവതിയില്‍ ശ്രീ. സുഭാഷ്‌ ഏര്‍പ്പെടുത്തിയ 5000 രൂപ വീതം ചികിത്സാ സഹായം, കൃഷ്ണപിള്ള മെമ്മോറിയൽ & സോമാദാസന്‍ മെമ്മോറിയല്‍ പഠനോപകരണ വിതരണം, ചികിത്സാ സഹായ വിതരണം, കൂടാതെ കേരള ഹിന്ദി പ്രചാര സഭ രാഷ്ട്രഭാഷ ഹിന്ദി പരീക്ഷ യില്‍ സംസ്ഥാനതലത്തില്‍ മൂന്നാം റാങ്ക് നേടിയ ആകാഷിനെ അനുമോദിക്കുന്ന ചടങ്ങ് എന്നിവ നടന്നു. വാമനപുരം എം. എല്‍. എ. ശ്രീ ഡി. കെ. മുരളി ഉത്ഘാടനം ചെയ്തു.

പുസ്തകം പരിചയപ്പെടുത്തല്‍
2019 ജൂണ്‍ 28

വായനാപക്ഷാചരണത്തിന്‍റെ ഭാഗമായി പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുന്നതിനായി ആനച്ചല്‍ ഗവ. യു. പി. എസ്. ലെ വിധ്യാര്‍ഥികള്‍ ശ്രീ ജെയിംസ് സാറിന്‍റെ നേതൃത്വത്തില്‍ ഗ്രന്ഥശാല സന്ദര്‍ശിച്ചു.

എഴുത്തുപെട്ടി പരിചയപ്പെടുത്തല്‍
2019 ജൂണ്‍ 26

ഗ്രന്ഥശാല ആനച്ചല്‍ ഗവ. യു. പി. എസ്. ല്‍ സ്ഥാപിച്ച എഴുത്തുപെട്ടി കുട്ടികള്‍ക്കായി പരിചയപ്പെടുത്തല്‍ നടത്തി. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച എഴുത്തുപെട്ടി നല്ലരീതിയില്‍ പ്രവര്‍ത്തിച്ചതായി വിലയിരുത്തി. വാമനപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ശ്രീ. എസ്. കെ. ലെനിന്‍ ഉത്ഘാടനം ചെയ്തു.

ഗ്രന്ഥശാല സന്ദര്‍ശനം
2019 ജൂണ്‍ 24
വായനാപക്ഷാചരണത്തിന്‍റെ ഭാഗമായി ആനച്ചല്‍ ഗവ. യു. പി.എസ്. വിധ്യാര്‍ഥികള്‍ ഗ്രന്ഥശാല സന്ദര്‍ശിച്ചു. ഗ്രന്ഥശാല പ്രവര്‍ത്തനരീതിയും കുട്ടികള്‍ക്ക് അന്യമായ, പഴയ റേഡിയോ, ആദ്യകാല പുസ്തകങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് പുതിയ അനുഭവമായി.

വായനാ പക്ഷാചരണം 2019- ഉത്ഘാടനം
2019 ജൂണ്‍ 19
വായനാപക്ഷാചരണം സമുചിതമായി ആചരിക്കുന്നതിന്‍റെ ഭാഗമായി ആനച്ചല്‍ ഗവ. യു. പി.എസ്. ല്‍ വച്ച് പി. എന്‍. പണിക്കര്‍ ദിനമായ ജൂണ്‍ 19 ന് ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രെസ്സ് ശ്രീമതി. എം. ഇന്ദിരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രശസ്ത അട്യാപകാനും വാഗ്മിയും ആയ ശ്രീ. മനോജ്‌ സര്‍ ഉദ്ഘാടനംചെയ്തു.

കളിയരങ്ങ് - സഹവാസ നാടക ക്യാമ്പ് 2019
2019 മെയ്‌ 25, 26
മധ്യവേനൽ അവധിയോട് അനുബന്ധിച്ച് "വേനൽക്കൂടാരം" എന്ന പേരിൽ രണ്ട് മാസക്കാലം നീണ്ടുനിന്ന പരിപാടികള്‍ സംഘടിപ്പിച്ച തിന്‍റെ സമാപനംകുറിച്ച്കൊണ്ട് താലൂക്കിലെ മുഴുവൻ ഗ്രന്ഥശാലകളെയും സംയോജിപ്പിച്ചുകൊണ്ട്2019 മേയ്‌ 25, 26 തീയതികളിൽ ഗ്രന്ഥശാല കേന്ദ്രികരിച്ച് ഒരു സഹവാസക്യാമ്പ് സംഘടിപ്പിച്ചു. തൊണ്ണൂറോളം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പ് പ്രശസ്ത നാടകസംവിധായകനും അഭിനേതാവുമായ ശ്രീ. ഷെരീഫ്പാങ്ങോട് നേതൃത്വംനൽകി. സമാപന സമ്മേളനം പ്രസസ്ഥ സിനിമാ നാടക സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ ശ്രീ. പ്രമോദ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശ്രേഷ്ഠ പുരസ്കാരജേതാവ് ശ്രീ. കാഞ്ഞിരംപാറമോഹനന് ശ്രീ. പ്രമോദ് പയ്യന്നൂര്‍ ഉപഹാര സമര്‍പ്പണം നടത്തി. വായനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ഗ്രന്ഥശാല A+ ഗ്രേഡ് നേടിയതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി ശ്രീ. കാഞ്ഞിരംപാറമോഹനന്‍ നിര്‍വഹിച്ചു. ശ്രീ. ഷെരീഫ് പാങ്ങോട്, ശ്രീമതി ബി. സന്ധ്യ, ആനച്ചൽ യു.പി.എസ്. ഹെഡ് മിസ്ട്രസ്. ശ്രീമതി. ഇന്ദിര എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ്‌ ശ്രീ. ശിവരാജന്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ സെക്രട്ടറി. ശ്രീ. ബാബാജി സ്വാഗതവും ശ്രീമതി ബിനി നന്ദിയും പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളെ അഞ്ച് ഗ്രൂപ്പായി തിരിച്ചിരുന്നു. കുട്ടികള്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ചഭിനയിച്ച അഞ്ച് നാടകങ്ങളും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.


                                                         2019                                                   

വേനൽ കൂടാരം - 2019
അന്ധവിശ്വാസവും ശാസ്ത്രീയതയും
2019 മെയ് 12
അന്ധവിശ്വാസവും ആരാചകത്വവും തിരികെവരാന്‍ ശ്രമിക്കുന്ന ആധുനിക യുഗത്തില്‍ പുതുതലമുറയിലെ കുട്ടികള്‍ക്ക് ദിശാബോധം നല്‍കുന്നതിനായി സംഘടിപ്പിച്ച പരിപാടി ശ്രീ മനോജ്‌ സര്‍ നയിച്ചു.

വേനൽ കൂടാരം - 2019 - ഗണിതം ലളിതം
2019 ഏപ്രിൽ 28
കുട്ടികള്‍ക്ക് ഏറെ പ്രയാസകരമായ ഗണിതത്തെ മെരുക്കിയെടുക്കുന്നതിനായി ലക്ഷ്യമിട്ട് നടത്തിയ പരിപാടി ഇളമ്പ ഗവ. എച്ച്. എസ്. ലെ സന്തോഷ്‌ സര്‍ നയിച്ചു.

വേനൽകൂടാരം 2019 - പേപ്പർ ക്രാഫ്റ്റ്
2019 ഏപ്രിൽ 14

കുട്ടികളുടെ കരവിരുത് പരിപോഷിപ്പിക്കുന്നതിനായി പേപ്പര്‍ ക്രാഫ്റ്റ് മേഘലയിലെ വിദഗ്ദ്ധയായ കുമാരി. പൗര്‍ണമി നയിച്ച പരിശീലന പരിപാടിയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.

വേനൽ കൂടാരം - 2019
നാടൻ പാട്ടിലൂടെ നാട്ടറിവിലേയ്ക്ക്
2019 ഏപ്രിൽ 7
മധ്യവേനല്‍ അവധിക്കാല പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് പ്രശസ്ത അധ്യാപനും വാഗ്മിയും നാടന്‍പാട്ട് അവതാരകനുമായ ശ്രീ. ജയകുമാരനാശാരി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്ത പരിപാടി വന്‍ വിജയമായിരുന്നു. തുടര്‍ന്നുള്ള എല്ലാ പരിപാടികളിലും പങ്കെടുക്കാനുള്ള ആഹ്വാനത്തോടെ പരിപാടി സമാപിച്ചു.

ബ്ലോക്ക് പഞ്ചായത്ത് നൽകിയ ഉപകരണങ്ങൾ ഏറ്റുവാങ്ങൽ
2019 ഫെബ്രുവരി 10
വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതി പ്രകാരം അനുവദിച്ച മേശ, പുസ്തക റാക്ക്, അലമാര, റ്റി.വി., കസേരകള്‍ എന്നിവയുടെ ഏറ്റുവാങ്ങള്‍ ചടങ്ങ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ, കെ. പി. ചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. കാഞ്ഞിരംപാറ മോഹനൻ പങ്കെടുത്തു.

ഗാന്ധി സ്മൃതി സംഗമം
2019 ജനുവരി 30
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്ഷസാക്ഷിത്വ ദിനമായ ജനുവരി 30 ന് ഗാന്ധി സ്മൃതി സായാഹ്നം പരിപാടി സംഘടിപ്പിച്ചു. ശ്രീമതി നിഷ ടീച്ചര്‍ ക്ലാസ് നയിച്ചു

ബോധവത്കരണ വീഡിയോ പ്രദർശനം
2019 ജനുവരി 18
കളമച്ചല്‍ പാച്ചുവിളാകം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു ഗ്രന്ഥശാല വീഡിയോ പ്രദര്‍ശനം നടത്തി. രണ്ട് വീഡിയോകല്‍ പ്രദര്‍ശിപ്പിച്ചു. വന്‍ ജനപങ്കാളിത്തമുള്ള പരിപാടിയായിരുന്നു ഇത്.

സെമിനാർ - ഗ്രാമീണ സ്ത്രീകളും കേരള നവോത്ഥാനവും
2019 ജനുവരി 2
ആനച്ചല്‍ പള്ളിമന്‍കുഴിയില്‍ വച്ച് ഗ്രാമീണ സ്ത്രീകളും കേരള നവോത്ഥാനവുംഎന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ശ്രീമതി ബിനി നയിച്ച സംവാദത്തില്‍ കേരള നവോധാനത്തെക്കുറിച്ച് നിരവധിപേര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.



                                                         2018                                                             


ഗ്രാമീണ ചലച്ചിത്രോത്സവം - 2018
2018 ഡിസംബർ 25 മുതൽ 29 വരെ

വാമനപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 3 ഷോര്‍ട്ട് ഫിലിം 4 സിനിമകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. പ്രേക്സകര്‍ക്കായി ലഘുഭക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

ആര്‍. ഭഗവത്സേന്‍ അനുസ്മരണവും പുരസ്കാര സമർപ്പണവും
2018 ഡിസംബർ 25
ദീർഘകാലം ഗ്രന്ഥശാലയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച ആര്‍. ഭഗവത്സേനന്‍റെ ചരമവാര്‍ഷിക ത്തോടനുബന്ധിച്ച് ആര്‍. ഭഗവത്സേന്‍ അനുസ്മരണവും അതോടൊപ്പം മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ആര്‍. ഭഗവത്സേന്‍ പുരസ്കാര ജേതാവായ ഷെരീഫ് പങ്ങോടിന് പുരസ്കാര സമര്‍പ്പണവും നടന്നു.

വനിതകള്‍ക്കായുള്ള സോപ്പ് നിര്‍മ്മാണ പരിശീലനം
2018 നവംബർ 18
വനിതാവേദി യുടെ ആഭിമുഖ്യത്തില്‍ സോപ്പ് നിര്‍മ്മാണ പരിശീലനം നടത്തി. പ്രദേശത്തെ സോപ്പ് നിര്‍മ്മാണ വിദഗ്ദ്ധന്‍ ശ്രീ. ബാബു ക്ലാസ് നയിച്ചു.pപരിശീലനാര്‍ഥികള്‍ നിര്‍മ്മിച്ച സോപ്പ് വിതരണംnനടത്തുകയുംചെയ്തു.

പ്രതിഭ സംഗമം 2018
2018 ഒക്ടോബർ 14
SSLC, PLUS TWO ഫുൾ A + നേടിയവ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണവും 'സർഗ്ഗോത്സവം-2018' വിവിധ മത്സരങ്ങളിൽ വിജയികളായ വർക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും അവശത അനുഭവിക്കുന്ന നെയ്ത്തു തൊഴിലാളികൾക്ക് കളമച്ചൽ 'രേവതി'യിൽ ശ്രീ. പി. സുഭാഷ് നൽകുന്ന ചികിത്സാ - ധനസഹായ വിതരണവും 2018 ഒക്ടോബർ 14 ന് ഗ്രന്ഥശാലാ ഹാളിൽ വച്ച് നടന്നു. ബഹു. വാമനപുരം എം. എൽ. എ. ശ്രീ. അഡ്വ. ഡി. കെ. മുരളി ഉത്ഘാടനം ചെയ്തു. വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. ദേവദാസ്, വാമനപുരം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബി സന്ധ്യ, വാമനപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എസ്. കെ. ലെനിൻ, വാർഡ് മെമ്പർ ശ്രീമതി. എസ്. ശകുന്തള, കളമച്ചൽ കൈത്തറി നെയ്ത്തു സഹകരണ സംഘം പ്രസിഡന്റ്. ശ്രീ. ജി. മധു, വ്യവസായ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. പി. സുഭാഷ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കരാട്ടെ കോച്ച് ശ്രീ. ജയറാം എന്നിവർ പങ്കെടുത്തു. ഗ്രന്ഥശാല പ്രസിഡന്റ് ഡി. ശിവരാജന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശ്രീ. എം. മോഹനൻ സ്വാഗതവും ശ്രീ ഓ. ബി. ബാബാജി നന്ദിയും പറഞ്ഞു.

പ്രളയ മേഘലയിലെ സേവന [പ്രവര്‍ത്തനങ്ങള്‍
2018 ഓഗസ്റ്റ്‌ 28

കേരളം സമാനതകളില്ലാത്ത പ്രളയത്തിലകപ്പെട്ട സമയം ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ദുരിദാശ്വാസ സാധനങ്ങള്‍ സമാഹരിക്കുകയും 2018 ഓഗസ്റ്റ്‌ 28ന് ഓണത്തിന്‍റെ അവിട്ടം ദിനത്തില്‍ ഇരുപതോളം പേര്‍ വാമനപുരം ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് ചെങ്ങന്നൂര്‍ പാണ്ടനാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളിലെ നിരവധി വീടുകള്‍ ശുചീകരിക്കുകയും അവശ്യ സാധനങ്ങള്‍ വിതരണംനടത്തുകയും ചെയ്തു.

വായനാ പക്ഷാചരണം
2018 ജൂൺ 28
ഗ്രന്ഥശാലപുസ്തക പുസ്തക ഗ്രാന്റ് ഉപയോഗിച്ച് വാങ്ങിയ പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തലും മാജിക് ക്ലാസും ആനച്ചൽ യു.പി.എസ്. ൽ വച്ച് നടന്നു. ശ്രീ എസ. സുധീന്ദ്രൻ പുസ്തക പരിചയം നടത്തി. ശ്രീ എൻ പുഷ്‌പോത്ഭവൻ മാജിക് ക്ലാസ് നയിച്ചു.

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടിയ്ക്ക്
2018 ജൂൺ 19
വായന ദിനത്തോടനുബന്ധിച്ച കുട്ടികളിൽ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വായിച്ച പുസ്തകങ്ങളെ കുറിച്ച് ആസ്വാദന കുറിപ്പ് തയാറാക്കി നൽകുന്നതിനായി ആനച്ചൽ യു.പി.എസ്. ൽ എഴുത്തുപെട്ടി സ്ഥാപിച്ചു.

പരിസ്ഥിതി ദിനാചരണം
2018 ജൂൺ 5
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഫല വൃക്ഷ തൈകൾ നടുകയും ജൈവ പച്ചക്കറി വിത്ത് വിതരണം നടത്തുകയും ചെയ്തു. വാമനപുരം ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാൻ ശ്രീ. എസ്. കെ. ലെനിൻ ഉത്ഘാടനം ചെയ്തു.

സർഗ്ഗോത്സവം 2018
2018 മെയ്‌ 12
യു. പി., ഹൈസ്കൂൾ തല കലാമത്സരങ്ങൾ, വീട്ടമ്മമാരുടെയും അംഗൻവാടി കുട്ടികളുടെയും കലാപരിപാടികൾ എന്നിവ ആനച്ചാൽ ഗവ. യു. പി. സ്കൂളിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ എസ എം റാസി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. കാഞ്ഞിരംപാറ മോഹനൻ, വാമനപുരം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബി സന്ധ്യ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീ എസ കെ ലെനിൻ , ശ്രീമതി എസ ശകുന്തള, ഹെഡ് മിസ്ട്രസ്. ശ്രീമതി. ജി. ജയന്തി, സുനൈദ സലിം എന്നിവർ പങ്കെടുത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ
2018 മെയ്‌ 12
കേരള സര്‍ക്കാരിന്റെ നവകേരള മിഷനില്‍ ഉള്‍പ്പെട്ട പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഏറ്റെടുത്തുകൊണ്ട് കൂട്ടായ്മ 2018 മെയ്‌ 12 - ആനച്ചല്‍ ഗവ. യു. പി. എസ്. അങ്കണത്തില്‍ വച്ച് നടന്നു. വാമനപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. കെ. ദേവദാസ് ചെയ്തു. ദേശീയ അവാര്‍ഡ് ജേതാവായ അദ്ധ്യാപകന്‍ ശ്രീ. വി. എസ്. അശോക്‌ മുഖ്യ പ്രഭാഷണം നടത്തി.

2018 ഏപ്രില്‍ 10
വേനല്‍മഴ "
മധ്യവേനലവധിക്കാല പരിപാടികളുടെ ഉത്ഘാടനം 2018 ഏപ്രില്‍ 10 ന് പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ. രാധാകൃഷ്ണന്‍ കുന്നുംപുറം നിര്‍വഹിച്ചു.

2018 മാര്‍ച്ച്‌ 27
വയോജന കൂട്ടായ്മ
2018 ഫെബ്രുവരി 27
ഗ്രന്ഥശാലയുടെ പ്രവര്‍ത്തന മികവിന് അംഗീകാരമായി , കളമച്ചല്‍ പാച്ചുവിളാകം ദേവീക്ഷേത്ര ഉത്സവ കമ്മിറ്റി -2018 ഗ്രന്ഥശാലയ്ക്ക് സമര്‍പ്പിച്ച പുരസ്‌കാരം ബഹു. വാമനപുരം എം.എല്‍.എ. ശ്രീ. ഡി. കെ. മുരളിയില്‍ നിന്ന് പ്രസിഡന്റ്‌ ശ്രീ. ഡി. ശിവരാജന്‍ ഏറ്റുവാങ്ങി.

അറിവരങ്ങ്- നാലാമത് ജില്ലാതല ക്വിസ്മത്സരം
2018 ജനുവരി 26 | കളമച്ചല്‍ ജംഗ്ഷന്‍
അറിവരങ്ങ്- നാലാമത് ജില്ലാതല ക്വിസ്മത്സരം കളമച്ചല്‍ ജംഗ്ഷനില്‍ വച്ച് 2018 ജനുവരി 26 ന് ഉച്ചയ്ക്ക് 2.00 മണി മുതല്‍ നടന്നു. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്‌ വൈസ് ചെയര്‍മാന്‍ ശ്രീ. പി. ബിജു ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ജില്ലയിലെ വിവിധ സ്കൂലുകളില്‍ നിന്നെത്തിയ 69 ടീമുകള്‍ പങ്കെടുത്ത ആവേശകരമായ മത്സരം ശ്രീ. ജയകുമാരനാശാരി (ബി.ആര്‍.സി. ആറ്റിങ്ങല്‍) നയിച്ചു. ആറു ടീമുകളാണ് ഫൈനല്‍ മത്സരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പോത്തന്‍കോട് കൊയ്തൂര്‍കോണം വിന്നേഴ്സ് ക്വിസ് ക്ലബിലെ ഭരത്, ആദിത്യന്‍ ടീം ഒന്നാം സ്ഥാനവും നെടുവേലി ഗവ. എച്ച്. എസ്. എസ്സിലെ അഭിജിത്ത്, ശബരി ടീം രണ്ടാം സ്ഥാനവും ആലന്തറ ഗവ. യു പി എസ്സിലെ സൗരവ്, അശ്വിന്‍ ടീം മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 5001 രൂപ, 3001 രൂപ, 1501 രൂപയും കൂടാതെ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കമ്പ്യൂട്ടര്‍-മള്‍ട്ടിമീഡിയ സന്നിവേശിപ്പിച്ച് അവതരിപ്പിച്ച മത്സരം പൊതുജനങ്ങളിലും ആദ്യന്തം ആവേശം ഉണര്‍ത്തുന്ന ഒന്നായി മാറി.

                                                                        2017                                                                              

ഗ്രാമീണ ചലച്ചിത്രോത്സവം - 2017 
2017 ഡിസംബർ 25 മുതൽ 29 വരെ  

പ്രശസ്ത സിനിമാ-നാടക-സീരിയൽ നടനും സംവിധായകനുമായ ശ്രീ. കണ്ണൂർ വാസുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. മണിലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ സെക്രട്ടറി പി. കുമാർ സ്വാഗതവും കാഞ്ഞിരംപാറ മോഹനൻ, ബി. സന്ധ്യ, എസ്.കെ. ലെനിൻ, എ. ശകുന്തള എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു. പി.എസ്. സജീവ് നന്ദി അറിയിച്ചു.

തുടർന്ന് യശഃശരീരനായ I V ശശിയുടെ 1921 എന്ന സിനിമയുടെ പ്രദർശനവും നടന്നു. ദിവസവും വൈകുന്നേരങ്ങളിൽ 6.30ന് ആരംഭിക്കുന്ന പ്രദർശനങ്ങൾ ഡിസംബർ 29 ന് സമാപിച്ചു. 29 ന് വൈകുന്നേരം 5.30ന് നടക്കുന്ന ചലച്ചിത്ര അവലോകന ത്തിൽ പ്രമുഖർ പങ്കെടുത്തു.

"നേരിന്‍റെ വഴി" - തെരുവ് നാടകം
2017 നവംബര്‍ 19
കേരള എക്സ്സൈസ് വകുപ്പുമായി ചേർന്ന് കളമച്ചൽ വേലംകോണം ജംഗ്ഷനില്‍ ബോധവത്കരണ തെരുവ് നാടകം നടന്നു. വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു

കേരള ശാസ്ത്ര സാഹിത്യ പരിഷദ് - പ്രഭാഷണ പരമ്പര
2017 സെപ്റ്റംബര്‍ 21
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. കാർത്തികേയൻ നായർ ഉത്ഘാടനം ചെയ്തു.


വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനവും
സുവനീർ പ്രകാശനവും
2017 സെപ്റ്റംബര്‍ 3

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. വി ശശി ഉത്ഘാടനം ചെയ്തു. വജ്ര ജൂബിലി സ്മരണിക വഴിത്താര പ്രകാശനം ചെയ്തു. തുടർന്ന് കളമച്ചൽ ലെ  കലാകാരൻമാർ അവതരിപ്പിച്ച കല്ലറ പാങ്ങോട് സമരം ആസ്പദമാക്കി അഗ്നിനക്ഷത്രം നാടകാവതരണവും ഉണ്ടായിരുന്നു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ കരുണ നാടകം അരങ്ങേറി.

തയ്യല്‍ പരിശീലന ക്ലാസ്

2017 ജൂലൈ 9 മുതല്‍ ഓഗസ്റ്റ്‌ 26 വരെ
വനിതാവേദി യുടെ ആഭിമുഖ്യത്തിൽ നടന്ന ഒരു മാസം നീണ്ടു നിന്ന ക്‌ളാസിൽ എൺപത്തി നാല് വനിതകൾ പരിശീലനം നേടി

ദേശാഭിമാനി - അറിവരങ്ങ് - 2017 
പഞ്ചായത്ത്തല മത്സരങ്ങൾ | 2017 ജൂലൈ 23

പഞ്ചായത്ത്തല മത്സരങ്ങൾ വാമനപുരം മഹാത്മാഗാന്ധി ഗ്രന്ഥശാലയിൽ വച്ച് നടന്നു. ക്വിസ് മത്സരം, സംഘഗാനം, നാടൻപാട്ട്, കാവ്യാലാപനം എന്നിവയിൽ ഗ്രന്ഥശാലയുടെ പ്രാധിനിത്യം ഉണ്ടായിരുന്നു. നാടൻപാട്ടിനും സംഘഗാനത്തിനും ഒന്നാം സ്ഥാനം നേടാനായി. കാവ്യാ ലാപനത്തിനും ( പ്രാർത്ഥന എം. )  35 വയസിനു മേലുള്ള ക്വിസ് മത്സരത്തിനും (സജീവ് പി എസ് ) രണ്ടാം സ്ഥാനം നേടി.

ദേശാഭിമാനി - അറിവരങ്ങ് - 2017 
ഗ്രാമതല മത്സരങ്ങൾ | 2017 ജൂലൈ 9 
ക്വിസ് മത്സരം, സംഘഗാനം, നാടൻപാട്ട്, കാവ്യാലാപനം എന്നിവയിൽ മത്സരങ്ങൾ നടന്നു. സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തമായിരുന്നു കൂടുതൽ. കാവ്യാലാപനത്തിനും ( പ്രാർത്ഥന എം. ) 12 വയസിനു താഴെ ഉള്ള ക്വിസ് മത്സരത്തിന് നിഹാൽ റിജു എന്നിവർ വിജയികളായി 

പ്രതിഭാ സംഗമം 2017
2017  ജൂലൈ 2 വൈകുന്നേരം 5 മണി
SSLC, PLUS TWO ഉന്നത വിജയം കൈവരിച്ചവർക്കുള്ള അവാർഡ് വിതരണം, കൃഷ്ണ പിള്ള മെമ്മോറിയൽ പഠനോപകരണ വിതരണം, ഗ്രന്ഥശാലയിൽ  ഏർപ്പെടുത്തിയ WiFi സംവിധാനത്തിന്റെ ഉത്ഘാടനം, ചികിത്സാ സഹായ വിതരണം  എന്നിവ നടന്നു. ബഹു.   ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ്  ഉത്ഘാടനം  ചെയ്തു. ജില്ലാ  പഞ്ചായത്ത് മെമ്പർ എസ എം റാസി ജില്ലാ ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് ശ്രീ എം ഷാജഹാൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. കാഞ്ഞിരംപാറ മോഹനൻ, വാമനപുരം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബി സന്ധ്യ,  ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീ എസ കെ ലെനിൻ , ശ്രീമതി എസ ശകുന്തള എന്നിവർ പങ്കെടുത്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ സാബു വിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി എസ. മണിലാൽ സ്വാഗതവും ശ്രീ പി എസ സജീവ് നന്ദിയും പറഞ്ഞു.


"വിമുക്തി"  ലഹരി മുക്ത ബോധവൽകരണ ക്ലാസ് 
2017  ജൂലൈ 2 വൈകുന്നേരം 3 മണി
ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥൻ ശ്രീ സത്യപ്രഭൻ ഉത്ഘാടനം ചെയ്തു. 77 പേര് പങ്കെടുത്ത പരിപാടി പങ്കാളിത്തം കൊണ്ട് ശ്രെധേയമായിരുന്നു
അന്താരാഷ്ട്ര യോഗ ദിനാചരണം
2017 ജൂൺ  21
സമുചിതമായി ആഘോഷിച്ചു. യോഗാഭ്യാസങ്ങളുടെയും സൂര്യനമസ്കാരത്തിന്റെയും പ്രകടനങ്ങൾ  നടത്തുകയും ചെയ്തു.

യോഗ പരിശീലന ക്‌ളാസ് 2017 ജൂൺ 15 മുതൽ 21 വരെ 
പന്തുവിള മിനി ആഡിറ്റോറിയത്തിൽ വച്ച് യോഗാചാര്യൻ ശ്രീ പുളിമാത്ത് സുരേഷ് നാഥൻ നയിച്ച ക്‌ളാസിൽ കുട്ടികളും സ്ത്രീകളുമടക്കം 25 പേർ പങ്കെടുത്തു.


വിജ്ഞാനോത്സവം 2017 - (6)
ചിത്ര രചനാ പരിശീലനം
2017 ഏപ്രിൽ 29, 30 തീയതികളിൽ
തൃശൂർ ഫൈൻ ആർട്സ് കോളേജ് പ്രൊഫസർ ശ്രീ ഷാജി രണ്ടു ദിവസമായി നടത്തിയ പരിശീലന ക്ലാസ്സിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു . തുടർന്ന് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു .

വിജ്ഞാനോത്സവം 2017 - (5)
മാജിക് എങ്ങനെ?
2017 ഏപ്രിൽ 25
മാജിക് എങ്ങനെ ചെയ്യാമെന്നതിനെകുറിച് ശ്രീ എൻ പുഷ്‌പോത്ഭവൻ കുട്ടികൾക്കായി ക്ലാസ് എടുത്തു .

വിജ്ഞാനോത്സവം 2017 - (4)
നാടക പരിശീലന കളരി
2017 ഏപ്രിൽ 16 രാവിലെ 9.30 മുതൽ 5 മണി വരെ 
വിജ്ഞാനോത്സവം 2017 - നാലാമത്തെ പരിപാടി പ്രശസ്ത നാടക സംവിധായകൻ ശ്രീ ഷെരീഫ് പാങ്ങോട് നയിച്ചു. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന പരിശീലന ക്ലാസ്സിൽ ൪൦ കുട്ടികൾ പങ്കെടുത്തു.

വിജ്ഞാനോത്സവം 2017 - (3)
 കരാട്ടെ എന്ത്? എന്തിന്? എങ്ങനെ?
കരാട്ടെ പരിശീലന കോഴ്സ് ഉത്ഘാടനം
 2017 ഏപ്രിൽ 13
വിജ്ഞാനോത്സവം 2017 - മൂന്നാമത്തെ പരിപാടി ഷിറ്റോ റിയൂ സിക്കോ കൈ കരാട്ടെ സ്കൂൾ ഇൻസ്ട്രക്ടറും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കോച്ചുമായ ശ്രീ എസ്. ജയറാം നയിച്ചു. കരാട്ടെ പരിശീലന കോഴ്സ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബി സന്ധ്യ ഉത്ഘാടനം ചെയ്തു.

വിജ്ഞാനോത്സവം 2017 - (2)
ഒറിഗാമി  
2017 ഏപ്രിൽ 8
വിജ്ഞാനോത്സവം 2017 - രണ്ടാമത്തെ പരിപാടി ശ്രീ വിനോദ് കോട്ടുകുന്നം നയിച്ചു

വിജ്ഞാനോത്സവം 2017 - (1)
മധ്യവേനലവധിക്കാല പരിപാടികൾ
നാടൻപാട്ട്
2017 ഏപ്രിൽ 2
മധ്യവേനലവധിക്കാല പരിപാടികകളുടെ ഉത്ഘാടനം പ്രശസ്ത കവിയും ഗാന രചിയിതാവുമായ ശ്രീ വിഭു പിരപ്പൻകോട് നിർവഹിച്ചു. തുടർന്ന് അധ്യാപകനും കവിയുമായ ശ്രീ ജയകുമാർ നാടൻപാട്ട് കാവ്യ പരിപാടി അവതരിപ്പിച്ചു


                                                         2016                                                             

2016 ഡിസംബർ 26 മുതൽ 30 വരെ
ഗ്രാമീണ ചലച്ചിത്ര മേള  
അഞ്ചു ദിവസം നീണ്ടു നിന്ന ചലച്ചിത്രോത്സവത്തിൽ വിവിധ ഭാഷകളിലുള്ള അഞ്ചു സിനിമകൾ പ്രദർശിപ്പിച്ചു. 

2016 ഒക്ടോബർ 23
കൂൺ കൃഷി പരിശീലനം
വനിതകൾക്കായി കൂൺ കൃഷി പരിശീലനം സംഘടിപ്പിച്ചു. 

2016 നവംബർ 27 
അറിവരങ്ങ് 2016 - ജില്ലാ തല ക്വിസ് മത്സരം
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള നൂറിൽ പരം ടീമുകൾ പങ്കെടുത്തു

2016  സെപ്റ്റംബർ  14, 15  ബുധൻ, വ്യാഴം :
ഓണാഘോഷം 2016
അതി വിപുലമായ രീതിയിൽ ആണ്  2016 ലെ ഓണാഘോഷം സംഘടിപ്പിച്ചത്. കായിക, കലാ പരിപാടികൾ, ശ്രീ മുരുകൻ കാട്ടാക്കട സംബന്ധിച്ച സാംസ്‌കാരിക സമ്മേളനം, നന്മ - യുടെ നാടകം - "പടനിലം", KPAC - യുടെ നാടകം "ന്റുപ്പുക്കക്കൊരാനേണ്ടാർന്നു" എന്നിവ ആസ്വദിക്കുന്നതിനായി ആയിരത്തിൽ പരം പേർ സന്നിഹിതായിരിന്നു.

2016  ഓഗസ്റ്റ്  21  ഞായറാഴ്ച :  
വായനോത്സവം 2016


2016  ഓഗസ്റ്റ്  20  ശനിയാഴ്ച :
ഇ വിജ്ഞാന സേവനകേന്ദ്രം ഉത്ഘാടനം
എസ് ബി ഐ ലൈഫ് സേവന പദ്ധതികളുടെ ഉത്ഘാടനം 
കേരള റീജിയൻ ജനറൽ മാനേജർ ശ്രീ സുരേഷ് ബാബു ഉത്ഘാടനം നിർവഹിച്ച , 3 ലക്ഷത്തോളം രൂപക്കുള്ള സഹായ സംരംഭങ്ങൾ കൈമാറി

2016  ഓഗസ്റ്റ്  20  ശനിയാഴ്ച :
ദന്ത പരിശോധനാ ക്യാമ്പ്
77 പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.


2016  ജൂലൈ 10  ഞായറാഴ്ച :
ആര്‍. ഭഗവത്സേന്‍ അനുസ്മരണവും പുരസ്കാര സമർപ്പണവും
ശ്രീ. കെ. കൃഷ്ണപിള്ള മെമ്മോറിയൽ പഠനോപകരണ വിതരണവും
ദീർഘകാലം ഗ്രന്ഥശാലയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച ആര്‍. ഭഗവത്സേനന്‍റെ രണ്ടാം ചരമവാര്‍ഷിക ത്തോടനുബന്ധിച്ച് ആര്‍. ഭഗവത്സേന്‍ അനുസ്മരണവും അതോടൊപ്പം മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള രണ്ടാമത് ആര്‍. ഭഗവത്സേന്‍ പുരസ്കാര ജേതാവായ ഡോ. കെ. എൻ. രാമൻ നായർക്ക് പുരസ്കാര സമര്‍പ്പണവും ശ്രീ. കെ. കൃഷ്ണപിള്ള മെമ്മോറിയൽ പഠനോപകരണ വിതരണവും 2016 ജൂലൈ 10 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഗ്രന്ഥശാലാ ഹാളില്‍ നടന്നു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. പി. ചന്ദ്രൻ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബി. സന്ധ്യ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. കാഞ്ഞിരംപാറ മോഹനൻ, വാമനപുരം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എസ്.കെ. ലെനിൻ തുടങ്ങിയവർ സംബന്ധിച്ചു.

അന്താരാഷ്ട്ര യോഗ ദിനാചരണം
2016 ജൂൺ  21
സമുചിതമായി ആഘോഷിച്ചു. മുൻ ആഴ്ച നടന്ന യോഗ ക്ലാസ്സിലെ മുഴുവൻ പരിശീലനാർത്ഥികളും പങ്കെടുക്കുകയും യോഗാഭ്യാസങ്ങളുടെയും സൂര്യ നമസ്കാരത്തിന്റെയും മത്സരങ്ങൾ നടത്തുകയും ചെയ്തു.

യോഗ പരിശീലന ക്‌ളാസ് 2016 ജൂൺ 13 മുതൽ 18 വരെ 
പന്തുവിള മിനി ആഡിറ്റോറിയത്തിൽ വച്ച് യോഗാചാര്യൻ ശ്രീ പുളിമാത്ത് സുരേഷ് നാഥൻ നയിച്ച ക്‌ളാസിൽ കുട്ടികളും സ്ത്രീകളുമടക്കം ഇരുപതോളം പേർ പങ്കെടുത്തു.


അവാർഡ്‌ദാന സമ്മേളനം  
2016 മെയ്‌ 29
 
2015-16 ലെ SSLC PLUS TWO പരീക്ഷകളിലെ മികച്ച വിജയികൾക്കും കലാ പ്രതിഭകൾക്കുമുള്ള അവാർഡ് വിതരണവും JRF (Junior Research Fellowship) ജേതാവ് ശ്രീമതി. അഞ്ജു ദിലീപ്, വായനാ മത്സര വിജയി കുമാരി ആദ്യ സുമൻ എന്നിവർക്കുള്ള പുരസ്കാരദാനവും  ചികിത്സാ സഹായ വിതരണവും നടന്നു. 
ബഹു. ജില്ല പഞ്ചായത്ത്‌ മെമ്പർ ശ്രീ. എസ്. എം. റാസി, വാമനപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. കെ. ദേവദാസ് വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ബി. സന്ധ്യ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. 

2015-16 വാർഷിക പൊതുയോഗം
2016 മെയ്‌ 29
പ്രസിഡന്റ്‌ ശ്രീ. കെ. സാബു വിന്റെ അധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി ശ്രീ. എസ്. മണിലാൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബഹു. ജില്ല പഞ്ചായത്ത്‌ മെമ്പർ ശ്രീ. എസ്. എം. റാസി, വാമനപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. കെ. ദേവദാസ് വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ബി. സന്ധ്യ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. 

വിജ്ഞാനോത്സവം 2016 
2016 ഏപ്രിൽ 24
മധ്യവേനലവധിക്കാല പരിപാടി വിജ്ഞാനോത്സവം 2016 ലെ രണ്ടാമത്തെ പരിപാടി 2016 ഏപ്രിൽ 24 വൈകുന്നേരം 4 മണിക്ക് നടന്നു. അധ്യാപകനും കവിയുമായ ശ്രീ എം ജി മനോജ്‌ മധുരം മലയാളം എന്ന വിഷയത്തിൽ ക്ലാസ് അവതരിപ്പിച്ചു. നിരവധി കുട്ടികൾ പങ്കെടുത്തു.

വിജ്ഞാന വിനോദയാത്ര
2016 ഏപ്രിൽ 9 & 10
വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2016 ഏപ്രിൽ 9 & 10 തീയതിയികളിൽ വിജ്ഞാന വിനോദയാത്ര സംഘടിപ്പിച്ചു. കുട്ടികൾ ഉള്പ്പെടെ 60 ഓളം പേര് പങ്കെടുത്തു. തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ വീവ്ധ സ്ഥലങ്ങൾ സന്ദർശിച്ചു.

വിജ്ഞാനോത്സവം 2016 
2016 ഏപ്രിൽ 3
മധ്യവേനലവധിക്കാല പരിപാടികളുടെ ഉത്ഘാടനം 2016 ഏപ്രിൽ 3 വൈകുന്നേരം 4 മണിക്ക് നടന്നു. തുടർന്ന്  ശ്രീ അജിത്‌ തോട്ടക്കാട് - ന്റെ നാടൻ പാട്ടുകളെ കുറിച്ചുള്ള ക്ലാസ്സിൽ നിരവധി കുട്ടികൾ പങ്കെടുത്തു 

സ്മൃതി സംഗമം
2016 മാർച്ച്‌ 6
യശ:ശരീരരായ ശ്രീമതി കെ. ശ്ലോകമണി, ശ്രീ. കെ. കൃഷ്ണപിള്ള എന്നിവരെ അനുസ്മരിച്ചുള്ള ചടങ്ങ് സ്മൃതി സംഗമം 2016 മാർച്ച്‌ 6 വൈകുന്നേരം 5 മണിക്ക് ഗ്രന്ഥശാല ഹാളിൽ നടന്നു. വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. സന്ധ്യ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി ശ്രീ കാഞ്ഞിരംപാറ മോഹനൻ, മറ്റ് ജന പ്രധിനിധികൾ, രാഷ്ട്രീയ സാമൂഹ്യ നായകർ തുടങ്ങിയവർ പങ്കെടുത്തു.


ഒ എൻ വി കുറുപ്പ് അക്ബർ കക്കട്ടിൽ അനുസ്മരണം 
2016 ഫെബ്രുവരി 21
വൈകുന്നേരം 5 മണിക്ക് കളമച്ചൽ ജംക്ഷനിൽ വച്ച് നടന്നു. ശ്രീ. രാജേന്ദ്രൻ നിയതി മുഖ്യ പ്രഭാഷണം നടത്തി.

വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം 

2016 ഫെബ്രുവരി 10 ന് ബഹു. മുന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. റ്റി. എം. തോമസ്‌ ഐസക്‌ എം. എൽ. എ. നിർവഹിച്ചു. 
വൈകുന്നേരം 3.30 മുതൽ വിവിധ കലാപരിപാടികളോടെ ആരംഭിച്ച ആഘോഷ പരിപാടികൾക്ക് ശേഷം 5.00 മണിക്ക് ഉത്ഘാടന സമ്മേളനം നടന്നു. ചടങ്ങിൽ വാമനപുരം ശ്രീ കോലിയക്കോട് കൃഷ്ണൻനായർ എം. എൽ. എ., ജില്ല പഞ്ചായത്ത്‌ മെമ്പർ ശ്രീ എസ എം റാസി, ബ്ലോക്ക്‌ - ഗ്രാമ പഞ്ചായത്ത്‌ പ്രധിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുരും പങ്കെടുത്ത സമ്മേളനത്തിന് ശേഷം വിവിധ ശ്രവ്യ-നൃത്ത രൂപങ്ങൾ കോർത്തിണക്കിയ നൃത്തസന്ധ്യ യോടെ രാത്രി 9.00മണിക്ക് സമാപനമായി . ജൈവ പച്ചക്കറി സ്വയംപര്യാപ്ത ഗ്രാമം എന്നാ ലക്ഷ്യത്തോടെ, ആയിരം പച്ചക്കറി തൈകൾ വിതരണം ചെയ്തു. ഇതിന്റെ ഉത്ഘാടനവും ഡോ. റ്റി. എം. തോമസ്‌ ഐസക്‌ നിർവഹിച്ചു. ചികിത്സാ സഹായ  വിതരണം ശ്രീ കോലിയക്കോട് കൃഷ്ണൻ നായർ; ലൈബ്രറി കൌൺസിൽ ജില്ല-താലൂക്ക് കലോത്സവങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ശ്രീ എസ എം റാസി എന്നിവർ നിർവഹിച്ചു. ആയിരത്തിൽ കൂടുതൽ ആൾക്കാർ പങ്കെടുത്തു.

                                                         2015                                                            

ഗ്രാമീണ ചലച്ചിത്രോത്സവം  
2015 ഡിസംബർ 20 മുതൽ 25 വരെ 
അഞ്ചു ദിവസം നീണ്ടു നിന്ന ചലച്ചിത്രോത്സവത്തിൽ വിവിധ ഭാഷകളിലുള്ള അഞ്ചു സിനിമകൾ പ്രദർശിപ്പിച്ചു. സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം പ്രശസ്ത സിനിമ താരം പ്രിയങ്ക നിർവഹിച്ചു.

ഊർജ്ജ സംരക്ഷണ ദിനാചരണം ഡോക്യുമെന്ററി പ്രദർശനം
2015 ഡിസംബർ 14   
കേരള സ്റ്റേറ്റ് എനർജി മാനേജ്‌മന്റ്‌ സെന്ററുമായി ചേർന്ന് 2015 ഡിസംബർ 14 ഊർജ്ജ സംരക്ഷണ ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ബോധവൽക്കരണ ഊർജ്ജ സംരക്ഷണ വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.


ജില്ലാതല ക്വിസ് മത്സരം
2015 നവംബർ 14
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള നൂറോളം ടീമുകൾ പങ്കെടുത്തു

നൃത്ത പരിശീലന ക്ലാസ്
23.10.2015
നൃത്ത പരിശീലന ക്ലാസ്സ്‌ ഉത്ഘാടനം വിജയ ദശമി ദിനത്തിൽ അധ്യാപകനും മലയാളം വാഗ്മിയുമായ ശ്രീ. ശശിധരൻ നിർവഹിച്ചു.

യു പി തല വായനാമത്സരം
20.09.2015

ഗ്രന്ഥശാല ദിനം - കാവ്യസന്ധ്യ
14.09.2015

വാമനപുരം ഗ്രാമപഞ്ചായത്ത്‌തല വനിതാവായനാമത്സരം
13.09.2015

2015 ഓഗസ്റ്റ്‌ 14 ശനിയാഴ്ച :
U P തല ക്വിസ് മത്സരം
69-ആം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ U P തല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് കൊയ്തൂർകോണം വിന്നേഴ്സ് ക്വിസ് ക്ലബ്ബിൽ നിന്നുള്ള ടീം ആണ്.


2015 ജൂലൈ 19 ഞായറാഴ്ച :
വാര്‍ഷിക പൊതുയോഗവും അവാര്‍ഡ്‌ദാന യോഗവും ചിക്തസസഹായ വിതരണവും

ഗ്രന്ഥശാലയുടെ വാര്‍ഷിക പൊതുയോഗവും പരീക്ഷകളില്‍ ഉന്നതവിജയംനേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്‌ദാന യോഗവും അതോടൊപ്പം ചിക്തസസഹായ വിതരണവും 2015 ജൂലൈ 19 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഗ്രന്ഥശാലാ ഹാളില്‍ നടന്നു.

2015 ജുണ്‍ 14 ഞായറാഴ്ച :
ആര്‍. ഭഗവത്സേന്‍ അനുസ്മരണവും പുരസ്കാര സമർപ്പണവും


ദീർഘകാലം ഗ്രന്ഥശാലയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച ആര്‍. ഭഗവത്സേനന്‍റെ ഒന്നാം ചരമവാര്‍ഷിക ത്തോടനുബന്ധിച്ച് ആര്‍. ഭഗവത്സേന്‍ അനുസ്മരണവും അതോടൊപ്പം മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പ്രഥമ ആര്‍. ഭഗവത്സേന്‍ പുരസ്കാര ജേതാവായ ഡോ. സി. ജി. ഉണ്ണികൃഷ്‌ണന് പുരസ്കാര സമര്‍പ്പണവും 2015 ജുണ്‍ 14 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഗ്രന്ഥശാലാ ഹാളില്‍ നടന്നു.


2015 മാച്ച്‌ 15  : " "ശിലായുഗത്തിന്റെ രണ്ടാമദ്ധ്യായം"  പുസ്തക പ്രകാശനം 2015 മാർച്ച്‌ 15



നോവലിസ്റ്റ് ശ്രീ. രജേന്ദ്രൻ മാന്കുഴിയുടെ "ശിലായുഗത്തിന്റെ രണ്ടാമദ്ധ്യായം" എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനം 2015 മാർച്ച്‌ 15 ന് ഗ്രന്ഥശാലാ ഹാളില്‍ ശ്രീ. സലിൽ വി മാങ്കുഴി നിർവഹിച്ചു.
 



                                                         2014                                                             

2014 ഒക്ടോബർ 5 - ജില്ലാതല ക്വിസ് മത്സരം

 ഗാന്ധിജയന്തി വാരഘോഷങ്ങളുടെ ഭാഗമായി നടത്തിയ വളരെയധികം ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു ജില്ലാ തല ക്വിസ് മത്സരം. 90 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് കൊയ്തൂർകോണം വിന്നേഴ്സ് ക്വിസ് ക്ലബ്ബിൽ നിന്നുള്ള സാന്ദ്ര എം എസ്, ആമിന എസ് എസ് എന്നിവരാണ്. രണ്ടാം സ്ഥാനം ആറ്റിങ്ങൽ സി എസ് ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നുള്ള അക്ഷയ് റ്റി, അരവിന്ദ് പി എസ്  എന്നിവർ കരസ്ഥമാക്കി. മൂന്നാം സ്ഥാനം  ആറ്റിങ്ങൽ ഗവ. ഗേൾസ്‌ എച്ച് എസ് എസ്സിലെ ആതിര എസ് എസ്, ആരതി എസ് എസ് എന്നിവർക്കാണ്. മിതൃമ്മല ഗവ. ബോയ്സ് എച്ച് എസ് എസ്സിലെ ശ്രീഹരി എം വി, അനന്തു മോഹൻ എന്നിവരാണ് നാലാം സ്ഥാനം നേടിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം പേർ പങ്കെടുത്തു.  ക്വിസ് മത്സരം - 2014

2014 മെയ്‌ 25 മുതൽ ജൂണ്‍ 1 വരെ  : യോഗ പരിശീലന ക്ലാസ്സ്‌ 
 2014 മെയ്‌ 25 മുതൽ ജൂണ്‍ 1 വരെ  എല്ലാ ദിവസവും രാവിലെ 5 മുതൽ ടി മണി വരെ നടത്തിയ നടത്തിയ 
യോഗ പരിശീലന ക്ലാസ്സിൽ 20 ഓളം പേർ പങ്കെടുത്തു പ്രശസ്ത യോഗപരിശീലകൻ  ത്ത് ശ്രീ. സുരേഷ് നാഥാൻ ക്ലാസ്സ്‌ നയിച്ചു 

23.03.2014 : സ്മൃതി സായഹ്നം 
യശ:ശരീരരായ ശ്രീമതി കെ. ശ്ലോകമണി, ശ്രീ. കെ. കൃഷ്ണപിള്ള എന്നിവരെ അനുസ്മരിച്ചുള്ള ചടങ്ങും നിർധനരായ കിടപ്പ് രോഗികൾക്ക് വസ്ത്രകിറ്റ്‌ വിതരണവും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും കുടുംബസഹായ വിതരണവും 23.03.2014 ന് വൈകുന്നേരം 4.30 ന് ബഹു. ഫാദർ ജോസ് കിഴക്കേടത്ത് നിർവഹിച്ചു. 


                                                         2013                                                            

15.08.2013 : സ്വാതന്ത്ര്യദിനാഘോഷം
രാവിലെ പതാകയർത്തൽ, എൽ. പി., യു. പി., എച്. എസ്സ്., കോളേജ് തലത്തിൽ ക്വിസ് മത്സരം,  എന്നിവയ്ക്ക് ശേഷം ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ അധ്യാപകൻ  ശ്രീ. ബി. ജ്യോതികുമാർ നടത്തിയ സ്വാതന്ത്ര്യസ്മൃതി പ്രഭാഷണം എന്നിവ നടന്നു.

13.07.2013 :  ഗ്രന്ഥശാലാ പൊതുയോഗം,  അവാർഡ് ദാനചടങ്ങ്
ഗ്രന്ഥശാലയുടെ വാർഷിക പൊതുയോഗവും തുടർന്ന് S.S.L.C, PLUS TWO പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു. നെടുമങ്ങാട്‌ താലൂക്ക് ലൈബ്രറി കൌണ്‍സിൽ സെക്രട്ടറി ശ്രീ. കാഞ്ഞിരംപാറ മോഹനൻ, ആനച്ചൽ യു. പി. സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി എന്നിവർസംബന്ധിച്ചു.

23.06.2013 : കാർഷിക സെമിനാർ
കാർഷിക സെമിനാർ, പ്രദേശത്തെ മികച്ച കർഷകരെ ആദരിക്കൽ, കാർഷിക സി. ഡി. പ്രദർശനം എന്നിവ നടന്നു 

സ്മൃതി സായാഹ്നം: 
യശ:ശരീരരായ ശ്രീമതി കെ. ശ്ലോകമണി, ശ്രീ. കെ. കൃഷ്ണപിള്ള എന്നിവരെ അനുസ്മരിച്ചുള്ള ചടങ്ങും നിർധനരായ കിടപ്പ് രോഗികൾക്ക് വസ്ത്രകിറ്റ്‌ വിതരണവും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും കുടുംബസഹായ വിതരണവും 31.03.2013 ന് വൈകുന്നേരം 4.30 ന് ബഹു. മുൻ വാമനപുരം  എം. എൽ. എ. ശ്രീ. പിരപ്പൻകോട് മുരളി നിർവഹിച്ചു. കളമച്ചൽ തെക്കേവിളവീട്ടിൽ ശ്രീ ബിജു ഗ്രന്ഥശാലയ്ക്കായി സംഭാവനനല്കിയ പ്രിൻറർ/സ്കാനർ/കോപ്പിയർ-ന്റെ കൈമാറ്റചടങ്ങ് താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി ശ്രീ കാഞ്ഞിരംപാറ മോഹനൻ നിർവഹിച്ചു.

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് മെഴുകുതിരി നിര്‍മ്മാണം,  പേപ്പര്‍ബാഗ്‌ നിര്‍മ്മാണം എന്നിവയില്‍ സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നു. താല്പര്യമുള്ള യുവതീയുവാക്കള്‍ ഗ്രന്ഥശാലയില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് 

ഒക്ടോബര്‍ മാസം നടന്ന താലൂക്ക്തല വായനാമത്സരത്തില്‍ അതുല്‍ നന്ദീഭവന്‍ കളമച്ചല്‍ മികച്ച വിജയം കരസ്ഥമാക്കി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു 

ആലംബഹീനരായ രോഗികള്‍ക്ക്   സഹായം നല്‍കുന്നതിനായി  ആംബുലന്‍സ് സര്‍വീസ് ആരംഭിക്കുന്നു.

CD Referance Library - a new venture helpful for various levels students, with the help of SIET, Kerala inaugurated by Sri. A. Sampath, Hon. MP, Attingal on 20th July 2012. Free food kits for the poor were also distributed on the occassion.

SSLC, Plus 2 & Entrance awards distributed on 1st July 2012.

Smt. Slokamani Smaraka hall inaugurated on 6th May, 2010.

Prathibha Sangamam - honouring of veterans in various fields held at kalamachal Junction, in association with Dist. Library Council

Arangettam - debuting of Music Students of Grandhasala held at Pachuvilakam Devi Temple on 2nd March 2012 


A soil testing camp conducted on 28.02.2012, in association with Mobile Soil Testing Lab, Thiruvananthapuram & Krishi Bhavan, Vamanapuram"Mathrubhumi Study Circle - Inauguration"
on 19th February, 2012 at  5.00pm at Grandhasala Mini Auditorium..

"Smruthi Sayahnam" Sri. K. Krishnapillai Death Anniversary observed on 05th February, 2012 at  4.30pm at Grandhasala Mini Auditorium..

Mathrubhumi Study Circle has been formed from Jan 2012.