ശ്രീ. ഗോപാലൻ
(1932-2021)
1950 കാലഘട്ടത്തിലെ പ്രമുഖ അധ്യാപകനായിരുന്ന ആനച്ചൽ ശ്രീ. ഗോപാലൻ സാർ ആണ് ഗ്രന്ഥശാലയുടെ സ്ഥാപകൻ. ആനച്ചൽ ഗവ. യു. പി. സ്കൂളിൽ അധ്യാപകനായിരുന്ന (1952-1961) സമയത്താണ്, 1956 ൽ കളമച്ചൽ പന്തുവിള ആസ്ഥാനമാക്കി കേരളകൗമുദി, ജനയുഗം എന്നീ ദിനപത്രങ്ങളോടും അഞ്ഞൂറോളം പുസ്തകങ്ങളുമായി നേതാജി സ്മാരക ഗ്രന്ഥശാല തുടങ്ങിയത്.
ശ്രീ . നാരായണന്‍ വൈദ്യന്‍
(1920--1978)
മണലിപൊയ്ക വീട്ടില്‍ ശ്രീ നാരായണന്‍വൈദ്യന്‍ ഗ്രന്ഥശാലയുടെ സ്ഥാപക പ്രമുഖരില്‍ ഒരാളാണ്. കളമച്ചല്‍ ജംഗ്ഷനില്‍ അദ്ദേഹം ഉദാരമായി സംഭാവന നല്‍കിയ രണ്ടര സെന്റ് വസ്തുവിലാണ് ഗ്രന്ഥശാലയുടെ പ്രധാന മന്ദിരം സ്ഥിതിചെയ്യുന്നത് .

ശ്രീ. കെ. കൃഷ്ണപിള്ള
(1935- 2011)ഇന്ത്യന്‍ ആര്‍മി ക്യാപ്ടനും വാമനപുരം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും പ്രമുഖ രാഷ്ട്രീയനേതാവും ആയിരുന്ന കളമച്ചല്‍ വീട്ടില്‍ ശ്രീ കെ. കൃഷ്ണപിള്ള ഗ്രന്ഥശാലയുടെ പ്രസിഡന്റായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചിരുന്നു.
ശ്രീമതി കെ. ശ്ലോകമണി
(1964- 2011)
വാമനപുരം ഗ്രാമപഞ്ചായത്ത് മെമ്പറും പ്രമുഖ രാഷ് ട്രീയനേതാവും ഗ്രന്ഥശാലയുടെ
എക്സിക്യൂട്ടീവ് മെമ്പറും ആയിരുന്ന കളമച്ചല്‍ ഉത്രത്തില്‍ ശ്രീമതി
കെ.ശ്ലോകമണി 2011 ലുണ്ടായ ഒരു വാഹനാപകടത്തില്‍ മൃതിയടഞ്ഞു.
ശ്രീ. ആര്‍. ഭഗവത്സേനന്‍
ദീർഘകാലം ഗ്രന്ഥശാലയുടെ പ്രസിഡന്റായും വാമനപുരം ഗ്രാമപഞ്ചായത്ത് മെമ്പർ ആയും പ്രവർത്തിക്കുകയും സാമൂഹ്യ സാംസ്‌കാരിക മേഘലകളിലും ജീവകാരുണ്യ പ്രവർത്ത നങ്ങളിലും നിറഞ്ഞുനിന്ന ശ്രീ. ആര്‍. ഭഗവല്‍സേനന്‍ 2014 ജൂണിലുണ്ടായ ഒരു വാഹനാപകടത്തില്‍ മൃതിയടഞ്ഞു. മരണം വരെയും ഗ്രന്ഥശാലയുടെ പ്രസിഡന്റായിരുന്നു.
ശ്രീ. എന്‍. പുഷ്പോത്ഭവന്‍
(1954-2018)
ദീർഘകാലം ഗ്രന്ഥശാലയുടെ പ്രസിഡന്റായും കളമച്ചല്‍ പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക മേഘലകളില്‍ നിറസാന്നിധ്യവുമായിരുന്ന മണലിപൊയ്ക വീട്ടില്‍ എന്‍. പുഷ്പോത്ഭാവന്‍ കേരള സര്‍ക്കാര്‍ സംരംഭമായ ഓര്‍ഗാനിക് തീയറ്റര്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ 2018 ജൂലൈ 11 ന് അന്തരിച്ചു.